മയ്യിൽ :- KEWSA മയ്യിൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർധന കുടുംബങ്ങൾക്കുള്ള സൗജന്യ വയറിംഗ്പദ്ധതിയായ "ഇത്തിരി സഹായം ഒത്തിരി വെളിച്ചം "പദ്ധതിയിലൂടെ വൈദ്യുതീകരണം പൂർത്തീകരിച്ച പാവന്നൂർമൊട്ടയിലെ വി.പി ആയിഷയുടെ വീടിന്റെ സ്വിച്ച് ഓൺ കർമ്മം യൂണിറ്റ് പ്രസിഡന്റ് കെ. സി സുഭാഷിന്റെ അധ്യക്ഷതയിൽ KSEB മയ്യിൽ സെക്ഷൻ സബ് എഞ്ചിനീയർ കെ.ബാബു നിർവഹിച്ചു.
പി.പി ഷിബു, കെമഹേഷ്, എൻ.വി സോജു, വിജേഷ് .യു, സദാനന്ദൻ വാരകണ്ടി, സുശാന്ത് കെ.എം, ഷൈജു എ.പി, സനൽ.എം, അജയകുമാർ.ടി എന്നിവർ പങ്കെടുത്തു.