കൊളച്ചേരി :- ഇ.പി അനിൽകുമാർ ചികിത്സ സഹായ ഫണ്ടിലേക്ക് സ്പർശനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രഭാത് വായനശാല വാട്സ് ആപ്പ് ഗ്രൂപ്പും സ്പർശനത്തിൻ്റെ തുകയും ചേർന്ന് സ്വരൂപ്പിച്ച 30,000 രൂപ നൽകി.
സ്പർശനത്തിന്റെ എക്സിക്യൂട്ടീവ് അംഗവും ഇ.പി അനിൽകുമാർ ചികിത്സാ സഹായ കമ്മിറ്റി കൺവീനറുമായ രഘുനാഥൻ സ്പർശനം ചെയർമാൻ എം.കെ ചന്ദ്രനിൽ നിന്നും തുക ഏറ്റുവാങ്ങി. സ്പർശനത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങൾ ചടങ്ങിൽ പങ്കെടുത്തു.