മുല്ലക്കൊടി :- മുല്ലക്കൊടി പാലം ഇനി സോളാർ ദീപ ശോഭയിൽ തിളങ്ങും. എം.എൽ.എ ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയ 50 അലങ്കാരവിളക്കുകളുടെ ഉദ്ഘാടനം എം.വി ഗോവിന്ദൻ എം.എൽ.എ. നിർവഹിച്ചു. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ജർമൻ സാങ്കേതികവിദ്യയിൽ പൊതുമരാമത്ത് ഇലക്ട്രിക് വിഭാഗമാണ് ഇവ സ്ഥാപിച്ചത്. 700 മീറ്റർ നീളത്തിലാണ് ദീർഘകാലം നിലനിൽക്കുന്ന സോളാർ പാനലുകളും തുരുമ്പെടുക്കാത്ത വിളക്കുകാലുകളും സ്ഥാപിച്ചിട്ടുള്ളത്.
മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത, എ.ടി രാമചന്ദ്രൻ, പി.കെ മുഹമ്മദ് കുഞ്ഞി, എം.ശ്രീഷ, എം. അസൈനാർ എഞ്ചിനിയർ ഇ.വിഷ്ണുദാസ്, എൻ.അനിൽകുമാർ, വത്സൻ കടമ്പേരി, സമദ് കടമ്പേരി തുടങ്ങിയവർ പങ്കെടുത്തു.