പള്ളിപ്പറമ്പ് :- അപകടത്തെ തുടർന്ന് തലയ്ക്ക് സാരമായ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ചെലേരിയിലെ ഇ.പി അനിൽകുമാർ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് ശേഖരണം നടത്തുന്നതിന് ആപ്പിൾ ബസ്സിന്റെ കാരുണ്യയാത്ര ആരംഭിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്മ ഫ്ളാഗ് ഓഫ് ചെയ്തു.
ചികിത്സാ സഹായ കമ്മിറ്റി ജോയിന്റ് കൺവീനർ വേലായുധൻ, കലേഷ്, ബസ്സ് ഓണർ സമീർ, ബസ്സ് ജീവനക്കാരായ ഷഫീഖ്, മൊയ്തു, ഹസീബ്, സുധീഷ് എന്നിവർ പങ്കെടുത്തു.