പാമ്പുരുത്തി :- കഴിഞ്ഞ ദിവസം നിര്യാതനായ പാമ്പുരുത്തി ശാഖാ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ മണ്ടന്റകത്ത് റിയാസിന്റെ അനുസ്മരണവും പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു.പാമ്പുരുത്തി മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ശാഖാ വൈസ് പ്രസിഡണ്ട് എം.ആദം ഹാജിയുടെ അദ്ധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തംഗം കെ.പി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ശാഖാ മുസ്ലിം ലീഗ് ട്രഷറർ പി.മൊയ്തീൻ അനുസ്മരണ പ്രഭാഷണം നടത്തി. എം.മുഹമ്മദ് ഹനീഫ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി. സി.കെ അബ്ദുൽ റസാഖ്, വി.ടി അബൂബക്കർ, എം.അബ്ദുള്ള, കെ.സി മുഹമ്മദ് കുഞ്ഞി, വി.ടി മുസ്തഫ, കെ.പി യൂനുസ് ചടങ്ങിന് നേതൃത്വം നൽകി. ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എം അമീർ ദാരിമി സ്വാഗതം പറഞ്ഞു.