ദോഹ : ഖത്തർ കണ്ണൂർ ജില്ലാ SKSSF കമ്മിറ്റി & വിഖായ ഫജ്ർ മജ്ലിസ് വാർഷികവും കെ ടി അബ്ദുല്ല മുസ്ലിയാർ അനുസ്മരണവും നടത്തി. സലിം ചിയ്യാനൂരിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ഖത്തർ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി സകരിയ മാണിയൂർ ഉദ്ഘാടനം ചെയ്തു .SYS കണ്ണൂർ ജില്ലാ പ്രസിഡന്റ് സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല ഫജ്ർ ദുആ മജ്ലിസ്ന് നേതൃത്വം നൽകി. റഹീസ് ഫൈസി മർഹൂം കെ.ടി അബ്ദുല്ല മുസ്ലിയാർ അനുസ്മരണ പ്രഭാഷണം നടത്തി.
SKSSF ഖത്തർ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഫസലു സാദാത് നിസാമി, ആശംസയർപ്പിച്ച് സംസാരിച്ചു. മദ്ഹു നബി കലാപരിപാടി അവതരിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം അബ്ദു പാപ്പിനിശ്ശേരി നിർവഹിച്ചു. ഷഫീഖ് ഗസ്സലി, ഹാഫിസ് റഹ്മാൻ ഹുദവി, അബൂ മണിച്ചിറ , ദാവൂദ് തണ്ടപ്പുറം,ഹാഷിർ എം, മുഹമ്മദ് മുസ്തഫ , ദാവൂദ് മട്ടന്നൂർ,സുബൈർ പാലത്തുങ്കര,ഷമീർ മട്ടന്നൂർ ഷഫീഖ് മാങ്കടവ് ,റമീസ് കരിയാട്,സാലിം ചൊക്ലി,ഇല്യാസ് ഇരുവപ്പുഴ നമ്പ്രം, ബഷീർ അമ്പലക്കണ്ടി, ഷമീൽ കോട്ടയം പൊയിൽ എന്നിവർ നേതൃത്വം നൽകി.
ഫസൽ അരിയിൽ സ്വാഗതവും ജാഫർ കതിരൂർ നന്ദിയും പറഞ്ഞു.