മയ്യിൽ :- കണ്ടക്കൈ കൃഷ്ണപിള്ള സ്മാരക വായനശാല & ഗ്രന്ഥാലയം വയലാർ അനുസ്മരണം സംഘടിപ്പിച്ചു. അഭിലാഷ് കണ്ടക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡണ്ട് എ.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. സനേഷ്, ആദിക് ബി.സനേഷ് എന്നിവർ വയലാർഗാനങ്ങൾ ആലപിച്ചു.
എ.പി മോഹനൻ സംസാരിച്ചു. ടി.കെ ശ്രീകാന്ത് സ്വാഗതവും ജോ. സെക്രട്ടറി എം.കെ നിഖില നന്ദിയും പറഞ്ഞു.