കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി


കണ്ണൂര്‍ : കണ്ണൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. സബ് ജയിൽ റോഡിലെ സിറ്റി ലൈറ്റ്, കോർപ്പറേഷന് സമീപത്തെ സുചിത്ര എന്നീ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്. കോഴിയിറച്ചി , ന്യൂഡിൽസ്, നെയ്ച്ചോർ, ചപ്പാത്തി, പഴകിയ എണ്ണ എന്നിവ ഉപയോഗയോഗ്യം അല്ലാതിരുന്നിട്ടും ഹോട്ടലില്‍ സൂക്ഷിച്ചിരുന്നു. നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പി പി ബൈജുവിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഒരു മാസം മുന്‍പും കണ്ണൂരിലെ ഹോട്ടലുകളിലെ റെയ്ഡില്‍ പഴകിയ ഭക്ഷണം പിടികൂടിയിരുന്നു. പഴകിയ ബീഫ്, ചിക്കൻ, ഗ്രീൻ പീസ്, അച്ചാർ തുങ്ങി പഴകിയ ചോറ് വരെ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. ഈ ഹോട്ടലുകള്‍ക്കെല്ലാം പിഴ ഈടാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചിരുന്നു. 

Previous Post Next Post