കൊളച്ചേരി :- കൊളച്ചേരി പെരുമാച്ചേരിയിലെ പി പി രാജീവന്റെ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് വീടിന് നാശനഷ്ടം സംഭവിച്ച സ്ഥലം സിപിഐ ( എം ) കൊളച്ചേരി ലോക്കൽ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു.
ലോക്കൽസെക്രട്ടറി ശ്രീധരൻ സംഘമിത്ര , കമ്മിറ്റി അംഗങ്ങളായ പി.പി കുഞ്ഞിരാമൻ , കെ.പി സജീവൻ എന്നിവർ സന്ദർശിച്ചു.
കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ്, സിക്രട്ടറി , കൊളച്ചേരി വില്ലേജ് ഓഫീസർ എന്നിവരെ ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.