കൊളച്ചേരി ശ്രീ ചാത്തമ്പള്ളി ക്ഷേത്രപുത്തരി അടിയന്തിരത്തോടനുബന്ധിച്ച് വിഷകണ്ഠൻ തെയ്യം കരുമാരത്തില്ലത്തേക്ക് എഴുന്നള്ളുന്ന വഴിയിൽ നടപ്പാത നിർമ്മിക്കണം; CPM കൊളച്ചേരി ലോക്കൽ കമ്മിറ്റി നിവേദനം നൽകി


കൊളച്ചേരി :-
കൊളച്ചേരി- നെല്ലിക്കപ്പാലം റോഡിൽ നിന്നും കരുമാരത്തില്ലത്തേക്ക് പോകുന്ന വയൽ വരമ്പിന്റെ അരിക് കെട്ടി നടപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട്സിപിഐ (എം) കൊളച്ചേരി ലോക്കൽ കമ്മിറ്റി  എം.വി ഗോവിന്ദൻ മാസ്റ്റർ എം.എൽ എ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൾ മജീദ് എന്നിവർക്ക് നിവേദനം നൽകി.

കൊളച്ചേരി ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിലെ കളിയാട്ടത്തിന്റ ഭാഗമായി വിഷകണ്ഠൻ തെയ്യം നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടെ കരുമാരത്തില്ലത്തേക്ക് എഴുന്നള്ളി പോകുന്ന വഴി ചെളിനിറഞ്ഞും വരമ്പ് ഇടിഞ്ഞ സ്ഥിതിയിലാണുള്ളത്. നടപ്പാത നിർമ്മിച്ചാൽ  കൃഷി നടത്തുന്നതിന് വേണ്ട ഉപകരണങ്ങൾ കൊണ്ട് പോകുന്നതിനും ഗുണപ്രദമാകുന്നതാണ്.നടപ്പാത നിർമ്മിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്ന് ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര ആവശ്യപ്പെട്ടു.

Previous Post Next Post