ഖത്തർ കണ്ണൂർ ജില്ലാ SKSSF സ്നേഹസംഗമം നടത്തി


ദോഹ : SKSSF ഖത്തർ കണ്ണൂർ ജില്ലാ കമ്മിറ്റി ''തിരുനബി (സ )സ്നേഹം സമത്വം സഹിഷ്ണുത'' എന്ന പ്രമേയത്തിൽ സ്നേഹ സംഗമം നടത്തി . ജാഫർ കതിരൂർ ന്റെ അധ്യക്ഷത യിൽ ഖത്തർ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി സകരിയ മാണിയൂർ ഉദ്ഘാടനം ചെയ്തു. SKSSF ഖത്തർ വർക്കിങ്  സെക്രട്ടറി റാഷിദ് റഹ്മാനി മുഖ്യ പ്രഭാഷണം നടത്തി. പ്രവാചക പ്രകീർത്തന സദസ്സും , വിദ്യാർത്ഥികൾക്കും , മുതിർന്നവർക്കുമുള്ള കലാ പരിപാടികളും നടന്നു.

റഹീസ് ഫൈസി , ഹാഫിസ് റഹ്മാൻ ഹുദവി, നാസർ മൗലവി,അലി അസ്ഹരി,അബൂ മണിച്ചിറ , സലിം ചിയ്യാനൂർ , ദാവൂദ് തണ്ടപ്പുറം,ഹാഷിർ എം, മുഹമ്മദ് മുസ്തഫ , ദാവൂദ് മട്ടന്നൂർ, ഷഫീഖ് മാങ്കടവ് , നേതൃത്വം നൽകി.ഫസൽ അരിയിൽ സ്വാഗതവും സുബൈർ പാലത്തുങ്കര നന്ദിയും പറഞ്ഞു.

Previous Post Next Post