കയരളംമൊട്ട :- കയരളം SYS സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇശ്ഖേ റസൂൽ ഇന്ന് ഒക്ടോബർ 18 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് കയരളംമൊട്ടയിൽ നടക്കും. മദ്ഹു റസൂൽ പ്രഭാഷണവും ഖവാലി ജൽസയും ഉണ്ടായിരിക്കും.
ഉസ്താദ് ബശീര്‍ സഅദി നുച്യാട് മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും. ശൈഖുന മുഹിയിദ്ധീന്‍ ഫൈസി കയരളം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകള്‍ക്ക് Dr.ജുനൈദ് എസ്. പി അനുമോദനം നല്‍കും.
മുഹമ്മദ് റഊഫ് അമാനി നെല്ലിക്കപ്പാലം, ഇബ്റാഹീം അമാനി ചുഴലി, നൂറുൽ അമീൻ നരിക്കോട്, സഫ്വാൻ നരിക്കോട് എന്നിവർ പ്രകീർത്തന സദസ്സിന് നേതൃത്വം നൽകും.