കൊളച്ചേരി :- മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടും, ക്രമസമാധാന തകർച്ച , വിലക്കയറ്റം , കർഷകരോട് കാണിക്കുന്ന അനീതി , ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച തുടങ്ങിയ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന യു.ഡി.എഫ് ആഹ്വാനം ചെയ്ത ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി, UDF കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന പദയാത്ര ഒക്ടോബർ 14 ശനിയാഴ്ച്ച 2 മണിക്ക് ചേലേരി മുക്ക് മുതൽ കമ്പിൽ ടൗൺ വരെ സംഘടിപ്പിക്കാൻ ചെയർമാൻ കെ.എം ശിവദാസന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു,
തളിപ്പറമ്പ് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ യോഗം ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 18 ന് യു.ഡി.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഉപരോധം വിജയിപ്പിക്കാനും തീരുമാനിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. എം അബ്ദുൽ അസീസ്, എം അനന്തൻ മാസ്റ്റർ, കെ ബാലസുബ്രഹ്മണ്യൻ, ദാമോരൻ കൊയിലേരിയൻ, എം.വി പ്രേമാനന്ദൻ, കെ.പി അബ്ദുൽ സലാം, കെ ശാഹുൽ ഹമീദ്, എം.കെ സുകുമാരൻ, കെ.പി മുസ്തഫ, കെ.വി പ്രഭാകരൻ സംസാരിച്ചു.