പറശ്ശിനിക്കടവ്: - തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കലോത്സവം 2023 നവംബർ 7,8,9,10 തീയതികളിൽ പറശ്ശിനിക്കടവ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.
കലോത്സവ പ്രചരണത്തിൻ്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പ് സൗത്ത് സബ്ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഫ്ലാഷ് മോബും കോൽക്കളിയും സംഘടിപ്പിച്ചു.
പരിപാടി ശ്രീ കെ. വി പ്രേമരാജൻ മാസ്റ്റരുടെ അധ്യക്ഷതയിൽ ഫോക്ക്ലോർ അക്കാദമി സെക്രട്ടറി ശ്രീ എ വി അജയകുമാർ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഹെഡ് മാസ്റ്റർ, പദ്മനാഭൻ മാസ്റ്റർ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ ജനറൽ കൺവീനർ ശ്രീ രൂപേഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക കമ്മിറ്റി കൺവീനർ ശ്രീമതി. ശുഭലക്ഷ്മി ടീച്ചർ നന്ദി രേഖപ്പെടുത്തി. പി ടി എ പ്രസിഡന്റ് ശ്രീ.ജിതേഷ്കുമാർ,സുവണൻ. കെ. വി,മനോഹരൻ. പി. കെ, അജയകുമാർ. പി പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
പറശ്ശിനിക്കടവ്, മോറാഴ, കമ്പിൽ, മയ്യിൽ, ധർമശാല എന്നീ കേന്ദ്രങ്ങളിൽ പരിപാടി അവതരിപ്പിച്ചു.