പറശ്ശിനിക്കടവ് : പറശ്ശിനിക്കടവ് പാലത്തിന് സമീപത്തെ കൾവേർട്ടിനു താഴെ രണ്ട് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. താമരശ്ശേരി സ്വദേശി ബാബു ആണ് മരിച്ചത്. മൃതദേഹത്തിനരികിൽ നിന്നും പേഴ്സും ആധാർ കാർഡും കണ്ടെടുത്തു.
തളിപ്പറമ്പ് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ആന്തൂർ മുനിസിപ്പാലിറ്റി ചെയർമാൻ പി.മുകുന്ദൻ, വാർഡ് കൗൺസിലറും സംഭവസ്ഥലത്തെത്തി. കൾവേർട്ടിനു മുകളിൽ നിന്ന് താഴേക്ക് വീണു പോയതാവാം മരണകാരണമെന്ന് പോലീസ് പറയുന്നു.