കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് വനിതാ യതീംഖാന പൂർവ വിദ്യാർത്ഥി കുടുംബ സംഗമം യതീംഖാന ക്യാമ്പസിൽ വെച്ച് നടന്നു. കേരള മുസ്ലിം ഓർഫനേജ് കോർഡിനേഷൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് ടി.എ തങ്ങൾ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.എൻ മുസ്തഫ ഹാജി അധ്യക്ഷനായി.
കെ.പി അബൂബക്കർ ഹാജി, അലിക്കുട്ടി ഹാജി, എ. ടി. മുസ്തഫ ഹാജി, എം.വി ഹുസ്സൈൻ, ഒ.പി മൂസാൻ ഹാജി,ഖാലിദ് ഹാജി, കബീർ കണ്ണാടിപ്പറമ്പ്, ശരീഫ് മാസ്റ്റർ, കെ.പി മുഹമ്മദലി, റസാഖ് ഹാജി, അറക്കകത്ത് സത്താർ, കെ.കെ മുഹമ്മദ് അലി, ടി.പി അമീൻ, മുഹമ്മദ് കുഞ്ഞി.പി, മുസ്തഫ ഹാജി കാഞ്ഞിരോട്, കെ.ടി മുഹമ്മദ് കുഞ്ഞി ഹാജി, ഇ.വി മുഹമ്മദ് ഹാജി,താജുദ്ദീൻ വാഫി, അബ്ദുൽ ഖാദർ, തുടങ്ങിയവർ സംസാരിച്ചു.
യതീംഖാനയിൽ SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സമ്മനദാനവും അനുമോദനവും നടന്നു. സി.പി മായിൻ മാസ്റ്റർ സ്വാഗതവും അഹമദ് മൗലവി നന്ദിയും പറഞ്ഞു.