മാലോട്ട് എ.എൽ.പി സ്കൂൾ വിജയോത്സവം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- മാലോട്ട് എ.എൽ.പി സ്കൂളിലെ തളിപ്പറമ്പ സൗത്ത് ഉപജില്ല കലോത്സവ - ശാസ്ത്രോത്സവ പ്രതിഭകളെ അനുമോദിച്ചുകൊണ്ടുള്ള 'വിജയോത്സവം' സംഘടിപ്പിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.കെ അജിത പരിപാടിയുടെ ഉദ്ഘാടനവും വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് പി.വേലായുധൻ അധ്യക്ഷത വഹിച്ചു.

മദർ പി ടി.എ പ്രസിഡണ്ട് ഹഫ്സത്ത് ടി.പി., വികസന സമിതി കൺവീനർ എൻ.പ്രജിത്ത്, അനിത എ.പി.കെ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്  പി.ബിന്ദു സ്വാഗതവും രമ്യ കെ.ഒ നന്ദിയും പറഞ്ഞു.




Previous Post Next Post