ശുചിത്വത്തിന് മാതൃകയായി കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവം


കണ്ണാടിപ്പറമ്പ് :- ശുചിത്വ പ്രവർത്തനങ്ങൾക്കായി  മാതൃകയായി കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പാപ്പിനിശ്ശേരി ഉപജില്ലാ കേരള സ്കൂൾ കലോത്സവം. കലോത്സവം കഴിഞ്ഞ തൊട്ടടുത്ത ദിവസം തന്നെ സ്കൂളിൽ ശുചീകരണം നടത്തി.

NSS വളണ്ടിയർമാരും പഞ്ചായത്ത് ഹരിത കർമ്മ സേനയും സംയുക്തമായി അമ്പലമൈതാനിയും പരിസരവും ശുചീകരിക്കുകയും മാലിന്യങ്ങൾ നീക്കുകയും ചെയ്തു. പ്രിൻസിപ്പാൾ, എൻഎസ്എസ് കോഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

നവംബർ 13 മുതൽ 16 വരെ നടന്ന കലോത്സവത്തിൽ നിരവധിപേർ പങ്കാളികളായിരുന്നു.  മാലിന്യനിർമാർജനത്തിനുവേണ്ടി സംഘാടകസമിതിയുടെ ആഭിമുഖ്യത്തിൽ പലയിടങ്ങളിലായി പരിസ്ഥിതി സൗഹൃദമായ ഓലക്കൊട്ടകൾ സ്ഥാപിച്ചിരുന്നു.




Previous Post Next Post