കണ്ണൂര്‍ : കണ്ണൂരിൽ എട്ടാം ക്ലാസുകാരിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥിനിയെ നോട്ട് എഴുതി പൂർത്തിയാക്കാത്തതിന് മർദ്ദിച്ചതായാണ് ആരോപണം. സഹപാഠികളായ മൂന്നു കുട്ടികളെയും അധ്യാപകൻ മർദിച്ചതായി കുട്ടി പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തിൽ ഉച്ചയോടെയാണ് സ്കൂൾ അധികൃതർ രക്ഷിതാക്കളെ അറിയിച്ചത്. പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കുട്ടിയുടെ വലതു കൈക്ക് പൊട്ടലുണ്ട്. സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയിൽ പോലീസ് കേസെടുത്തു.