തൃശ്ശൂരിലെ സ്കൂളിൽ വെടിവെപ്പ് ; പോലീസ് കേസെടുത്തു


തൃശൂർ :- തൃശൂർ വിവേകോദയം സ്കൂളിൽ പൂർവ വിദ്യാർത്ഥി എയർഗണ്ണുമായെത്തി വെടിവെപ്പ് നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രധാനമായും രണ്ട് കുറ്റങ്ങൾക്ക് കേസെടുത്തിരിക്കുന്നത്. അതിക്രമിച്ചു കയറി, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി തൃശൂർ ഈസ്റ്റ് പൊലീസാണ് ജഗനെതിരെ കേസെടുത്തത്. ഐ പി സി 448, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നും ത‍ൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു. പ്രതി മാനസിക വെല്ലുവിളി നേരിടുന്നതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് റിപ്പോർട്ടും നൽകും.

സംഭവത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് .ഷാനവാസ്‌ ഐ എ എസിന് നിർദേശം നൽകി.

Previous Post Next Post