മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് മയ്യിൽ മണ്ഡലം പ്രസിഡണ്ടായി സി.എച്ച് മൊയ്തീൻകുട്ടി ചുമതലയേറ്റു. കെപിസിസി മെമ്പർ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ വി.പി അബ്ദുറഷീദ് മുഖ്യപ്രഭാഷണം നടത്തി. മയ്യിൽ ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ രജിത്ത് നാറാത്ത് , അഡ്വക്കേറ്റ് കെ.സി ഗണേശൻ, കെ.എസ് .എസ്. പി.എ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.സി രാജൻ മാസ്റ്റർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് അഡ്വക്കറ്റ് കെ.വി മനോജ് കുമാർ, ജില്ലാ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്മാരായ കെ.എം ശിവദാസൻ, വി.പത്മനാഭൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡന്റ് നിഷ, മയ്യിൽ പഞ്ചായത്ത് മെമ്പർ സത്യഭാമ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ യൂസഫ് പാലക്കൽ, എ.കെ ബാലകൃഷ്ണൻ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
മണ്ഡലം പ്രസിഡന്റ് സി.എച്ച് മൊയ്തീൻകുട്ടി നന്ദി രേഖപ്പെടുത്തിക്കൊണ്ട് മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ മണ്ഡലം വൈസ് പ്രസിഡന്റ് മജീദ് കരക്കണ്ടം സ്വാഗതവും നാസർ കോർളായി നന്ദിയും പറഞ്ഞു.