ചിറക്കല്‍ പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിച്ചു


ചിറക്കൽ :- അഴീക്കോട് മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി ചിറക്കല്‍ പഞ്ചായത്ത്തല അദാലത്ത് സംഘടിപ്പിച്ചു. ആകെ ലഭിച്ച 44 പരാതികളില്‍ 33 എണ്ണം തീര്‍പ്പാക്കി. ബാക്കിയുള്ളവ വിശദമായി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. പഞ്ചായത്ത് ഹാളില്‍ രണ്ട് ദിവസങ്ങളിലായാണ് അദാലത്ത് നടന്നത്.

അതിര്‍ത്തി തര്‍ക്കം, വിവിധ ലൈസന്‍സുകള്‍ ലഭിക്കാത്ത പ്രശ്‌നങ്ങള്‍, അപകടഭീഷണിയിലായ മരംമുറിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലും ലഭിച്ചത്. കെ.വി സുമേഷ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രുതി, വൈസ് പ്രസിഡണ്ട് പി.അനില്‍കുമാര്‍, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.ഷാജു, ജില്ലാ ടൗണ്‍ പ്ലാനര്‍ രവികുമാര്‍, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരടങ്ങിയ സമിതിയാണ് പരാതികള്‍ പരിഹരിച്ചത്.

Previous Post Next Post