കണ്ണൂരിൽ നിന്ന് കൂടുതൽ ആഭ്യന്തര സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കൂടുതൽ ആഭ്യന്തര സർവീസുകൾ തുടങ്ങുന്നു. തിരുവനന്തപുരത്തേക്ക് എട്ടുമുതൽ സർവീസ് തുടങ്ങും. ബുധൻ, ശനി ദിവസങ്ങളിലാണ് സർവീസ്. വൈകിട്ട് ആറിന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് ഏഴിന് തിരുവനന്തപുരത്തെത്തും.

7.30-ന് തിരികെ പുറപ്പെട്ട് 8.30-ന് കണ്ണൂരിൽ എത്തിച്ചേരും. ഇൻഡിഗോ കണ്ണൂർ - തിരുവനന്തപുരം സെക്ടറിൽ പ്രതിദിന സർവീസ് നടത്തുന്നുണ്ട്. സെക്ടറുകളിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് ശൈത്യകാല ഷെഡ്യൂളിൽ സർവീസുകൾ പ്രഖ്യാപിച്ചു. എയർ ഏഷ്യയുമായി ലയനം പൂർത്തിയായതോടെയാണ് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിൽ നിന്നുൾപ്പെടെ പുതിയ സർവീസുകൾ തുടങ്ങുന്നത്.

Previous Post Next Post
കൊളച്ചേരി വാർത്തകൾ