തലശ്ശേരി :- ദുബൈ അൽ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന തലശ്ശേരി സ്വദേശി മരിച്ചു. പുന്നോലിലെ കുഴിച്ചാൽ പൊന്നബത്ത് നിസാറിൻ്റെ മകൻ നഹീൽ നിസാർ ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് മരണപ്പെട്ടത്.
താമസ സ്ഥലത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഒക്ടോബർ 18 ന് അപകടം ഉണ്ടായത്. മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. കഴിഞ്ഞ രാത്രിയിൽ കറാമ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിൻഹൈദർ ബിൽഡിങിലാണ് അപകടം ഉണ്ടായത്. ഗ്യാസ് ചോർച്ചയുണ്ടായി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. യാക്കൂബ് അബ്‌ദുല്ല, വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയ തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് എന്നിവർ മുന്നേ മരണപ്പെട്ടിരുന്നു.