മയ്യിൽ :- കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മയ്യിൽ ബ്ലോക്ക് വനിതാവേദിയുടെ നേതൃത്വത്തിൽ മയ്യിൽ പെൻഷൻ ഭവനിൽ വനിതാ സംഗമം സംഘടിപ്പിച്ചു. വനിതാവേദി ചേയർമാൻ കെ.ജ്യോതി ടീച്ചറുടെ അധ്യക്ഷതയിൽ യൂനിയൻ സംസ്ഥാന കമ്മറ്റി അംഗം കെ.ടി കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തു.
പ്രൊഫ.ആർ.രാജശ്രീയുടെ" കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത" എന്ന നോവലിനെ അടിസ്ഥാനമാക്കി മയ്യിൽ ബ്ലോക്ക് പ്രസിഡൻറ് കെ.വി യശോദ ടീച്ചർ ആസ്വാദന പ്രസംഗം നടത്തി. എം.വിനോദിനി ടീച്ചർ, ടി.രുഗ്മിണി ടീച്ചർ, കെ.ബാലകൃഷ്ണൻ നായർ , ജില്ലാ സെക്രട്ടറി ഇ. മുകുന്ദൻ, എം.കെ പ്രേമി, കെ.പത്മനാഭൻ മാസ്റ്റർ, കെ.നാരായണൻ മാസ്റ്റർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മെമ്പർമാർ വിവിധ കവിതാ - ഗാനാലാപനങ്ങൾ നടത്തി. കൺവീനർ കെ.കെ ലളിതകുമാരി ടീച്ചർ സ്വാഗതവും പി.സി.പി കമലാക്ഷി ടീച്ചർ നന്ദിയും പറഞ്ഞു.