മല്ലക്കൊടി:-ഈ വർഷം കല-ശാസ്ത്ര-സാഹിത്യ രംഗങ്ങളിൽ പഞ്ചായത്ത് - ഉപജില്ല - ജില്ലതലങ്ങളിൽ വിജയികളായവരെ മുല്ലക്കൊടി എ.യു.പി.സ്കൂൾ വിജയോത്സവത്തിൽ അനുമോദിച്ചു.
പൂർവവിദ്യാർഥിയും യുവചലച്ചിത്ര സംവിധായകനുമായ ജിജു ഒറപ്പടി ഉദ്ഘാടനവും അനുമോദന സമർപ്പണവും നിർവഹിച്ചു.മദർ പി.ടി.എ പ്രസിഡണ്ട് പി.ലത അധ്യക്ഷത വഹിച്ചു.ജിജു ഒറപ്പടിക്കുള്ള സ്നേഹോപഹാരം ഹെഡ്മിസ്ട്രസ്സ് കെ.സി.സതി സമർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.പി.അബ്ദുൾ ഷുക്കൂർ ആശംസകളർപ്പിച്ചു സംസാരിച്ചു. എസ്.ആർ.ജി കൺവീനർ സി.സുധീർ നന്ദി പ്രകാശിപ്പിച്ചു.