കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് വനിതാ യതീംഖാന പൂർവ വിദ്യാർത്ഥി കുടുംബ സംഗമം നാളെ നവംബർ 4 ശനിയാഴ്ച യതീംഖാന ക്യാമ്പസിൽ വെച്ച് നടക്കും. സയ്യിദ് അലി ബാഅലവി തങ്ങൾ, അഡ്വ. പി.വി സൈനുദ്ദീൻ , ടി.എ തങ്ങൾ കണ്ണൂർ, കെ.എൻ മുസ്തഫ തുടങ്ങിയവർ പങ്കെടുക്കും.
ഉലമാ ഉമറാ സംഗമം 7 നും അൽ ഉസ്റ സ്നേഹസംഗമം നവംബർ 18 നും ഹസനാത്ത് വാർഷിക പ്രഭാഷണം 2024 ജനുവരി ആദ്യ വാരത്തിലും നടക്കും.