കമ്പിൽ കരം ശിഹാബ് തങ്ങൾ റിലീഫ് സെൽ , ശിഹാബ് തങ്ങൾ കൾച്ചർ സെന്റർ STCC കമ്പിൽ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മുച്ചക്ര വാഹനം കൈമാറി


കമ്പിൽ :- കമ്പിൽ കരം ശിഹാബ് തങ്ങൾ റിലീഫ് സെൽ , ശിഹാബ് തങ്ങൾ കൾച്ചർ സെന്റർ STCC കമ്പിൽ എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ പി.കെ.പി ഹഫീളിന് നൽകുന്ന മുച്ചക്ര വാഹനത്തിന്റെ താക്കോൽ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ:അബ്ദുൾ കരീം ചേലേരി സമ്മാനിച്ചു. കരം പ്രസിഡണ്ട് കെ.പി യൂസുഫ് അദ്ധ്യക്ഷനായി.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിസാർ.എൽ, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി നസീർ പി.കെ.പി, കമ്പിൽ ലത്തീഫിയ്യ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി പി.പി മുജീബുറഹ്മാൻ, മുസ്‌ലിം ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് കെ അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി യൂസുഫ് മൗലവി, നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖാ പ്രസിഡണ്ട് മുസ്തഫ പി.ടി, എം.പി അബ്ദുള്ള, പി.പി മൊയ്തീൻ , മൂസാൻ സി, അബ്ദുള്ള പി.പി. അമ്മൂട്ടി, മുഹമ്മദ് കുഞ്ഞി പി.പി , ഹുസൈൻ പി.വി, സുഹൈൽ കുമ്മായകടവ് , മുഹമ്മദലി കെ.പി , സി.കെ മുഹമ്മദ് കുഞ്ഞി, അനീസ് പി.പി, ഫൈസൽ.എം, അബ്ദുള്ള.കെ , മഹ്റൂഫ് .ടി , അബ്ദുൾ ഖാദർ , ഉമ്മർ, കെ.ഷഫീഖ് തുടങ്ങിയവർ പങ്കെടുത്തു.

എസ്.ടി.സി.സി സെക്രട്ടറി കെ.സി ഷക്കീർ സ്വാഗതം കരം സെക്രട്ടറി വി.പി മുസ്തഫ നന്ദി പറഞ്ഞു

Previous Post Next Post