പെരുമാച്ചേരി :- പെരുമാച്ചേരി യു.പി സ്കൂൾ 1975 - 76 ബാച്ച് കൂട്ടായ്മയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി പറശ്ശിനിക്കടവ് നിന്നും ഫാമിലി ബോട്ട് യാത്ര നടത്തി.
ബോട്ട് യാത്രയിൽ വിവിധ കലാപരിപാടികൾ അരങ്ങേറി.ചടങ്ങിൽ പ്രസിഡന്റ് സഹജൻ കെ.പി, സെക്രട്ടറി രമേശൻ കോറോത്ത്, ഇ.പി രാജൻ എന്നിവർ സംസാരിച്ചു. മൗന പ്രാർത്ഥന, അനുശോചനം, പരിചയപ്പെടൽ എന്നിവ നടന്നു .