യു.ഡി.എഫ് വിചാരണ സദസ്സ് തളിപ്പറമ്പിൽ;ചേലേരി മേഖലാ പ്രവർത്തക സംഗമം നടത്തി

 


ചേലേരി:-ഇടതുപക്ഷ സർക്കാറിനെതിരെ യു.ഡി.എഫ് ഡിസംബർ 22 - ന് വെള്ളിയാഴ്ച്ച 3 മണിക്ക് തളിപ്പറമ്പിൽ സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസ്സിന്റെ പ്രചരണാർത്ഥം UDF കൊളച്ചേരി പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തിൽ മേഖലാ തലത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തക സംഗമങ്ങളുടെ ഭാഗമായി ഇന്നലെ ചേലേരി  മേഖലയിൽ പ്രവർത്തക സംഗമം സംഘടിപ്പിച്ചു.

 ചേലേരി മുക്കിലെ കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സംഘാടക സമിതി ചെയർമാൻ എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു.   യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി കുറ്റ വിചാരണ പ്രോഗ്രാം വിശദീകരിച്ചു. പഞ്ചായത്ത് സംഘാടക സമിതി കൺവീനർ കെ ബാലസുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞു . കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ,

എം അനന്തൻ മാസ്റ്റർ ,  മുസ്‌ലിം ലീഗ്  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ശാഹുൽ ഹമീദ്, പഞ്ചായത്ത്  സെക്രട്ടറി അന്തായി നൂഞ്ഞേരി, ദളിത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ , ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അസ്മ, ഗ്രാമ പഞ്ചായത്ത് അംഗം എ.പി സുമയത്ത്, വനിതാ ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.സി.പി ഫൗസിയ, യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് പി പ്രവീൺ, ഷംസു കൂളിയാലിൽ, പി.കെ രഘുരാഥ്,എം.വി മനോഹരൻ സംസാരിച്ചു.  . 19 - ന് ചൊവ്വാഴ്ച്ച വൈകുന്നേരം 6.30 ന് പള്ളിപ്പറമ്പ് ലീഗ് ഓഫീസിൽ   നടക്കുന്ന  പള്ളിപ്പറമ്പ് മേഖലാ സംഗമത്തിൽ പെരുമാച്ചേരി, കോടിപ്പൊയിൽ, പള്ളിപ്പറമ്പ് പ്രദേശങ്ങളിലെ യു.ഡി.എഫ് പ്രവർത്തകരും സംബന്ധിക്കും

Previous Post Next Post