മയ്യിൽ:-ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി മയ്യില്‍ ഗ്രാമ പഞ്ചായത്തില്‍ പണി പൂര്‍ത്തീകരിച്ച 28 വീടുകളുടെ താക്കോല്‍ കൈമാറ്റം നടന്നു. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പഞ്ചായത്ത് പ്രഖ്യാപന വേദിയായ സാറ്റ്‌കോസ് ഓഡിറ്റോറിയത്തില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ പതിനഞ്ചാം വാര്‍ഡിലെ ഗുണഭോക്താവായ സി പി നാരായണന് താക്കോല്‍ കൈമാറി ഉദ്ഘാടനം ചെയ്തു.
ലൈഫ് പദ്ധതിയുടെ 2020 ലിസ്റ്റിലെ ഗുണഭോക്താക്കളായ ഇരുപത്തിയെട്ട് പേരുടെ ഭവന നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചത്. 40 വീടുകളുടെ പണി അവസാന ഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പ്ലാന്‍ ഫണ്ടും പഞ്ചായത്ത് തനത് ഫണ്ടും ഹഡ്‌കോ വായ്പയും ഉപയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
മയ്യില്‍ ഗ്രാമ പഞ്ചായത്ത് വി ഇ ഒ എം ഷൈനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ലൈഫ് ഗുണഭോക്താക്കള്‍ക്കുള്ള ഉപഹാരം മയ്യില്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രവി മാണിക്കോത്ത് നല്‍കി.