കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡ് ഗ്രാമസഭ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനവും പദ്ധതി അവലോകനവും നടത്തി.
വികസനസമിതി കൺവീനവർ എം.വി ഗോപാലൻ, തൊഴിലുറപ്പ് നിർവഹണ ഉദ്യോഗസ്ഥർ, ഗ്രാമസഭ കോർഡിനേറ്റർ എന്നിവർ സംസാരിച്ചു. വാർഡ്‌മെമ്പർ യൂസഫ് പാലക്കൽ സ്വാഗതം പറഞ്ഞു . ഗ്രാമസഭയിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ബിരിയാണി നൽകി വിശപ്പ് രഹിത ഗ്രാമസഭയായി ഒന്നാം വാർഡ് മാതൃക ആയി.