പള്ളിപ്പറമ്പ് :- പൂക്കോയ തങ്ങൾ ഹോസ്പിസും തളിപ്പറമ്പ് സി.എച്ച് സെന്ററും സംയുക്തമായി 'രോഗി പരിചരണം മുതൽ മയ്യത്ത് പരിപാലനം വരെ' പ്രാക്ടിക്കൽ ക്ലാസ് പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്നു . PTH ഖത്തർ ചാപ്റ്റർ ഉപദേശകസമിതി അംഗം സക്കരിയ്യ മാണിയൂർ ഉദ്ഘാടനം ചെയ്തു. PTH പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അദ്ധ്യക്ഷത വഹിച്ചു.
തളിപ്പറമ്പ് സി.എച്ച് സെന്റർ മയ്യത്ത് പരിപാലന മാസ്റ്റർ ട്രെയിനർ അൽഹാജ് മുസ്തഫ തളിപ്പറമ്പ് ക്ലാസിന് നേതൃത്വം നൽകി. ഡോ :സൈനുദ്ധീൻ ഇ.കെ, അസീസ് പാമ്പുരുത്തി, അബ്ദുള്ള കൈപ്പയിൽ, ആറ്റക്കോയ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. മുനീർ മേനോത്ത് സ്വാഗതം പറഞ്ഞു.