കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് പുതിയ ഭരണസമിതി അധികാരമേറ്റു


കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് സർവ്വീസ് സഹകരണ ബേങ്ക് പുതിയ ഭരണസമിതിയുടെ അധികാരമേൽക്കലും പഴയ ഡയറക്ടർമാർക്കുള്ള യാത്രയയപ്പും നടത്തി.പ്രസിഡണ്ട് ഇ.ഗംഗാധരൻ അധക്ഷതയും വഹിച്ചു. പ്രസിഡണ്ടായി ഇ.ഗംഗാധരനെയും വൈസ് പ്രസിഡണ്ടായി കുറിയ കൃഷ്‌ണനെയും തെരഞ്ഞെടുത്തു.

കഴിഞ്ഞ 10 വർഷമായി ഡയറക്ടമാരായി സേവനമനുഷ്ടിച്ചവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. സെക്രട്ടറി എ.പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. ബൈജു കോറോത്ത്, കാണി കൃഷ്ണൻ, സി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

Previous Post Next Post