പവർക്രിക്കറ്റ് ക്ലബ്ബ് സംഘടിപ്പിക്കുന്ന മയ്യിൽ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൻ്റെ ഭാഗമായി മയ്യിൽ ടൗണിൽ വിളംബര റാലി നടത്തി


മയ്യിൽ :- പവർക്രിക്കറ്റ് ക്ലബ്ബ് നടത്തുന്ന മയ്യിൽ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻഷിപ്പിൻ്റെ മുന്നോടിയായി മയ്യിൽ ടൗണിൽ വിളംബര റാലി നടത്തി. മയ്യിൽ ഇൻസ്പെക്ടർ ഓഫ് പോലീസ് ടി.പി സുമേഷ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ടൂർണമെൻ്റ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു.

പി.കെ നാരായണൻ, ഡോ.ജുനൈദ്, പ്രമോദ്.സി, പ്രസൂൺ, രാജേഷ്, അജയൻ, രാഹുൽ എന്നിവർ നേതൃത്വം നൽകി. കൺവീനർ ബാബു പണ്ണേരി സ്വാഗതവും രാജു പപ്പാസ് നന്ദിയും പറഞ്ഞു.

 ഡിസംബർ 24, 25 തീയ്യതികളിൽ മയ്യിൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് ചാമ്പ്യൻഷിപ്പ് മത്സരം നടക്കുക.

Previous Post Next Post