ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരിയിൽ പ്രതിഷേധ പ്രകടനം നടത്തി


ചേലേരി :- കോൺഗ്രസ്സ് നടത്തിയ DGP ഓഫീസ് മാർച്ചിൽ KPCC പ്രസിഡന്റ് കെ.സുധാകരൻ എംപി , പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , രമേശ് ചെന്നിത്തല ഉൾപ്പെടയുള്ള നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേലേരി സ്കൂൾ മുതൽ ചേലേരിമുക്ക് വരെ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡൻറ് എം.കെ സുകുമാരൻ, ദാമോദരൻ കൊയിലേരിയൻ, എം.അനന്തൻ മാസ്റ്റർ,  മുരളി മാസ്റ്റർ, രഘുനാഥൻ പി.കെ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ ചേലേരി തുടങ്ങിയവർ നേതൃത്വം നൽകി. എം.പി പ്രഭാകരൻ, അഖിൽ, മുരളി കൃഷ്ണൻ, നിതുൽ വിനോദ്, അഖിൽ സി.ഒ തുടങ്ങിയവർ പങ്കെടുത്തു.


Previous Post Next Post