ഗാന്ധിജയന്തി വാരാഘോഷം ; ഉപന്യാസ മത്സര വിജയികൾക്ക് സമ്മാനം നൽകി



കണ്ണൂർ :- ഗാന്ധിജയന്തി വാരാഘോഷം 2023ന്റെ ഭാഗമായി കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസ് വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷാകേരളവുമായി സഹകരിച്ച് സംഘടിപ്പിച്ച ജില്ലതല ഉപന്യാസ മത്സരത്തിലെയും ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഓണനിലാവ്' വീഡിയോ മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനദാനം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ നിർവഹിച്ചു. കെ വി സുമേഷ് എം എൽ എ വിശിഷ്ടാതിഥിയായി. പിആർഡി ചേംബറിൽ നടന്ന ചടങ്ങിൽ എ ഡി എം കെ കെ ദിവാകരൻ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജകട് കോ ഓർഡിനേറ്റർ ഇ സി വിനാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, അസി. എഡിറ്റർ പി പി വിനീഷ് എന്നിവർ സംസാരിച്ചു.

ഹയർ സെക്കൻഡറി വിഭാഗത്തിൽ കെ അനുനന്ദ, കെ പി സി എച്ച്എസ്എസ്, പട്ടാന്നൂർ, ഇ കെ ഗോപിക, മയ്യിൽ ഗവ. എച്ച്എസ്എസ്, തീർഥ അശോക്, കെപിസിഎച്ച്എസ്എസ്, പട്ടാന്നൂർ, ഹൈസ്‌കൂൾ വിഭാഗത്തിൽ അന്ന ബോബി, വായാട്ടുപറമ്പ് സെൻറ് ജോസഫ് എച്ച്എസ്എസ്, ദിയ ദിനചന്ദ്രൻ, ഇരിട്ടി എച്ച്എസ്എസ്, ദേവഹിത ഇസെഡ് ആർ, പിആർഎം എച്ച്എസ്എസ്, പാനൂർ എന്നിവരും യുപി വിഭാഗത്തിൽ ദിയ കെ, മമ്പറം യുപി സ്‌കൂൾ, ദേവാർച്ചന എസ് രാജേഷ് നടുവിൽ എച്ച്എസ്എസ്, റിദേവ് രാജീവ് സെൻറ് ജോസഫ് എച്ച്എസ്എസ്, തലശ്ശേരി എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്കുള്ള സമ്മാനം ഏറ്റുവാങ്ങി. ഓണനിലാവ്' വീഡിയോ മത്സരത്തിൽ വിജയികളായ അദിത് ചന്ദ്രൻ, കെ എം അഭിറാം, നവരസം അക്കാദമി എന്നിവർ കാഷ് അവാർഡ് ഏറ്റുവാങ്ങി. ഉപന്യാസ രചനയിൽ ഓൺലൈനായി നടത്തിയ പ്രാഥമിക മത്സരത്തിൽ വിജയിച്ചവർക്കായാണ് ജില്ലാതലത്തിൽ മത്സരം നടത്തിയത്.

Previous Post Next Post