മയ്യിൽ:-കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ 2023 -24 വർഷത്തെ വനിതാ ലീഗ് ചാമ്പ്യൻഷിപ്പ് മത്സരം നാളെ വൈകുന്നേരം 4.30 മണിക്ക് മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ കണ്ണൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് . സെയ്തിൻറ അധ്യക്ഷതയിൽ ഹയർ സെക്കൻഡറി സ്കൂൾ കോർഡിനേറ്റർ . എം കെ. അനൂപ് കുമാർ ഉൽഘാടനം ചെയ്യും. 04-12-23 തുടങ്ങുന്ന മത്സരങ്ങൾ 18-12 -23 വരെ നീണ്ടു നിൽക്കും. വിമൻസ് എഫ്.സി.കണ്ണൂർ, ആർ.ജിഎസ് വിമൻസ് എഫ് സി, പിലാത്തറ,മലബാർ സിറ്റി എഫ് സി കണ്ണൂർ, മലബാർ സോക്കർ അക്കാദമ വിമൻസ് ഇരിണാവ്, പയ്യന്നൂർ ഫുട്ബോൾ ഗേൾസ് അക്കാദമി പയ്യന്നൂർ, ദയ അക്കാദമി വിമൻസ്, കണ്ണൂർ എന്നീ ആറ് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.