കാഞ്ഞങ്ങാട്:- കാസര്‍കോട് ഡിസിസി ജനറല്‍ സെക്രട്ടറി പള്ളയിൽ വീട്ടിൽ വിനോദ് കുമാര്‍(49) അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വീട്ടില്‍ കുഴഞ്ഞുവീണ വിനോദിനെ ഉടന്‍ മാവുങ്കാലിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ഹൃദയ സംബന്ധമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. പുല്ലൂര്‍ വടക്കന്മാരന്‍ വീട്ടിൽ ഇ.പി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും ജാനകികുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍ പി.വി.മനോജ് (കര്‍ണ്ണാടക ബാങ്ക് മംഗലാപുരം ബ്രാഞ്ച് മാനേജര്‍), ലീന (ദുബായ്).
കെഎസ്‌യുവിലൂടെ രാഷ്ട്രീയരംഗത്തെത്തിയ വിനോദ് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍ ഐഎന്‍ടിയുസി ജില്ല പ്രസിഡന്റ് , കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി വികസന സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നെഹ്‌റു കോളേജ് യൂണിയന്‍ കൗൺസിലര്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡണ്ട്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ്, പുല്ലൂര്‍ – പെരിയ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗം, കെ എസ് യു ജില്ലാ വൈസ് പ്രസിഡന്റായിരുന്നു. ഇടക്കാലത്ത് ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കെ.കരുണാകരന്‍ ഡിഐസി രൂപീകരിച്ചപ്പോള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു. മികച്ച രാഷ്ട്രീയ പ്രാസംഗികന്‍ കൂടിയായിരുന്നു വിനോദ്.
അവിവാഹിതനാണ്. സംസ്‌ക്കാരം നാളെ നടക്കും.