പെരുമാച്ചേരി :- മുല്ലക്കൊടി കോ - ഓപ്പറേറ്റീവ് റൂറൽ ബേങ്ക് ഊർവ്വരം 2023 പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ കുട്ടികൾക്കൊരു പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം പെരുമാച്ചേരി എ.യു.പി സ്കൂളിൽ ബേങ്ക് അസി: സെക്രട്ടറി ഒ.കെ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ സി.കെ പ്രീത ഉദ്ഘാടനം നിർവഹിച്ചു.
മുഹമ്മദ് മാസ്റ്റർ, ബേങ്ക് സ്റ്റാഫ് വി.കെ ഉജിനേഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. പ്രധാന അധ്യാപിക പി.വി റീത്ത സ്വാഗതവും പി.ടി.എ പ്രസിഡണ്ട് കെ.അനീഷ് നന്ദിയും പറഞ്ഞു.