മംഗളൂരു :- പാലക്കാട് ഡിവിഷനുകീഴിൽ പാതനവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ജനുവരി 20, 21,22, 25, 29, 30 തീയ്യതികളിൽ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്നതും എത്തുന്നതുമായ ചില തീവണ്ടികൾ വൈകും. 20-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) ഒരു മണിക്കൂർ വൈകും. 22-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ- ഡോ.എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്(12686) 20 മിനിറ്റ് വൈകും.
25-ന് പുറപ്പെടുന്ന ഡോ.എം.ജി.ആർ. ചെന്നൈ സെൻട്രൽ-മംഗളൂരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (22637) 30 മിനിറ്റ് വൈകും. 29-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ-ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (12686) 30 മിനിറ്റും 30-ന് പുറപ്പെടുന്ന മംഗളൂരു സെൻട്രൽ ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് (12686) 20 മിനിറ്റും വൈകും.