മാളികപ്പുറത്ത് ഇന്ന് ഗുരുതി ; നാളെ നട അടയ്ക്കും


പത്തനംതിട്ട :- ശബരിമല തീർഥാടനത്തിനു സമാപനംകുറിച്ച് ഇന്നു രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. ഇന്ന് വൈകിട്ട് 5.30ന് മുൻപ് പമ്പയിൽ എത്തുന്നവരെ മാത്രമേ മലകയറാൻ അനുവദിക്കൂ. രാത്രി 9ന് അത്താഴപൂജ കഴിഞ്ഞു നട അടയ്ക്കും. അതുവരെ മാത്രമേ ദർശനമുള്ളൂ. തുടർന്നാണ് ഗുരുതി.

തീർഥാടനത്തിനു സമാപനം കുറിച്ചു നാളെ രാവിലെ 6ന് നട അടയ്ക്കും. രാവിലെ 5ന് നട തുറന്നു ദേവനെ ഒരുക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമം നടക്കും. രാജപ്രതിനിധിയുടെ ആചാരപരമായ ദർശനം ഇല്ലാത്തതിനാൽ മേൽശാന്തി അയ്യപ്പനെ ഭസ്‌മാഭിഷേകം നടത്തി ധ്യാന നിരതനാക്കി നട അടയ്ക്കും. ഇന്നലെ ശരംകുത്തിയിള്ളത്ത് നടന്നു. തീർഥാടന കാലത്തെ നെയ്യഭിഷേകവും പൂർത്തിയായി.

Previous Post Next Post