കണ്ണൂർ :- മന്ത്രിയായി ചുമതലയേറ്റ ശേഷം കണ്ണൂരിലെത്തിയ രാമചന്ദ്രൻ കടന്നപ്പള്ളിക്ക് എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണം നൽകി. രാവിലെ 7.30-ന് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി ഇറങ്ങിയ മന്ത്രിക്ക് ഇടതുമുന്നണി നേതാക്കൾ പൂക്കൾ സമ്മാനിച്ചു. റെയിൽവേ സ്റ്റേഷൻ പരിസരത്ത് യാദൃച്ഛികമായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ കണ്ടുമുട്ടി. അദ്ദേഹത്തിന്റെ കാറിനരികലെത്തിയ കടന്നപ്പള്ളിയെ കാന്തപുരം അനുമോദിച്ചു.
സി.പി.എം. ജില്ലാ സെക്രട്ടറി എം.വി ജയരാജൻ, എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ.ചന്ദ്രൻ, ഡോ.വി.ശിവദാസൻ എം.പി, കെ.വി സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ, സി.പി.ഐ ജില്ലാ സെക്രടറി സി.പി സന്തോഷ് കുമാർ, ടി.വി രാജേഷ്, കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് കെ.കെ ജയപ്രകാശ്, കെ.സുരേശൻ എം.കെ മുരളി, എം.ഉണ്ണികൃഷ്ണൻ, കെ.പി പ്രശാന്ത്, രാഗേഷ് മന്ദമ്പേത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകുന്നേരം ചേംബർ ഹാളിൽ നടന്ന സ്വീകരണയോഗത്തിൽ വെള്ളോറ രാജൻ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഉദ്ഘാടനം ചെയ്തു. നേതാക്കളായ ഡോ.വി.ശിവദാസൻ എം.പി, കെ.പി സഹദേവൻ, എൻ.ചന്ദ്രൻ, ജയിംസ് മാത്യു, കെ.പി പ്രശാന്ത്, അസലം പാലയ്ക്കൽ, പി.കെ രവീന്ദ്രൻ, കെ.മനോജ്, വി.രതീഷ് ഇ.പി.ആർ വേശാല, രതീഷ് ചിറക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പയ്യാമ്പലത്ത് നടന്ന 'ഷീ നൈറ്റ് ഫെസ്റ്റ്' ആഘോഷ പരിപാടിയിലും മന്ത്രി കടന്നപ്പള്ളിക്ക് സ്വീകരണം നൽകി.
ചടങ്ങിൽ ജില്ലാ പഞ്ചായ ത്ത് പി.പി. ദിവ്യ അധ്യക്ഷയാ യിരുന്നു. മുൻ മന്ത്രി പി.കെ. ശ്രീമതി പരിപാടി ഉദ്ഘാടനം ചെയ്തു.