പാമ്പുരുത്തി:-വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ എന്ന പ്രമേയമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജനുവരി 21ന് കോഴിക്കോട് സംഘടിപ്പിക്കുന്ന മഹാ റാലിയുടെ പ്രചരണാർത്ഥം പാമ്പുരുത്തി ശാഖ മുസ്‌ലിം യൂത്ത് ലീഗ് 2 ദിവസമായി നടത്തി വരുന്ന സമ്മേളനത്തിന്റെ സമാപന പൊതുയോഗം ഇന്ന് വൈകുന്നേരം 5 30ന് പാമ്പുരുത്തി ഗ്രൗണ്ടിൽ നടക്കും. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് മുഖ്യപ്രഭാഷണം നിർവഹിക്കും.
മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ, മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി മഹമൂദ് അള്ളാംകുളം, മുസ്‌ലിം ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ തുടങ്ങി പ്രമുഖർ സംബന്ധിക്കും പൊതുസമ്മേളനത്തിനു ശേഷം 35 - ൽപരം കലാകാരന്മാർ അണിനിരക്കുന്ന ഹരിത കലാ സംഘം എരുവാട്ടിയുടെ മെഗാ ദഫും സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. പൊതുസമ്മേളനത്തിന് മുന്നോടിയായി എം.പി ഹമീദ്, എം റിയാസ്, കെ.പി നിസാർ എന്നീ പ്രവർത്തകരുടെ സ്മരണാർത്ഥം ശാഖാ യൂത്ത് ലീഗ് പാമ്പുരുത്തി പാലത്തിൽ സ്ഥാപിച്ച 5 സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനവും പി കെ ഫിറോസ് നിർവഹിക്കും
ഉച്ചയ്ക്ക് ശേഷം 2.30 ന് പാമ്പുരുത്തി മദ്രസയിൽ നടക്കുന്ന ടീനേജ് മീറ്റ് ഹരിത കണ്ണൂർ ജില്ലാ പ്രസിഡണ്ട് നഹല സഈദ് മാട്ടൂൽ ഉദ്ഘാടനം ചെയ്യും. വനിതാ ലീഗ് കാസർഗോഡ് ജില്ലാ സെക്രട്ടറി പ്രൊഫ: ആയിശഫർസാന കാഞ്ഞങ്ങാട് മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.