കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്‌നേഷ്യസ് ദേവാലയം തിരുനാൾ മഹോത്സവത്തിന് തുടക്കമായി


കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് സെന്റ് ഇഗ്നേഷ്യസ് ദേവാലയം തിരുനാളിന് തുടക്കമായി. കൊടിയേറ്റം, ജപമാല, നൊവേന, ദിവ്യബലി എന്നിവ നടന്നു. ഇടവക വികാരി ഫാ.കെ.ടി മാത്യു കാർമികത്വം നൽകി. മാതൃ സംഘം ലീജിയൻ ഓഫ് മേരി നേതൃത്വം നൽകി. ഇന്ന് വൈകിട്ട് 5.30ന് ജപമാല, നൊവേന, ദിവ്യബലി എന്നിവ നടക്കും.

കണ്ണൂർ രൂപത മീഡിയ കമ്മിഷൻ ഡയറക്‌ടർ ഫാ.വിപിൻവില്യം കാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം നടക്കും. സമാപന ദിവസമായ നാളെ രാവിലെ 10.30 ന് കണ്ണൂർ രൂപത മതബോധന ഡയറക്‌ടർ ഫാ.ലിനോദാസ് പുത്തൻ വീട്ടിലിന്റെ കാർമികത്വത്തിൽ ഗാനപൂജ. പാരിഷ് കൗൺസിൽ ആൻഡ് പിതൃവേദി നേതൃത്വം നൽകും. തുടർന്ന് കൊടിയിറക്കം, നേർച്ച ഭക്ഷണം. വൈകിട്ട് 7ന് കലാസന്ധ്യ എന്നിവ നടക്കും.

Previous Post Next Post