സേവാദൾ സംസ്ഥാന ക്യാമ്പിന് തുടക്കമായി


മട്ടന്നൂർ :- കോൺഗ്രസ് സേവാദൾ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും ട്രെയ്‌നിങ് ക്യാമ്പ്  നടക്കുന്നതിൻ്റെ ഭാഗമായി കേരള പ്രദേശ് കോൺഗ്രസ് സേവാദൾ ത്രിദിന ഇൻസ്ട്രക്ടേഴ്സ് ട്രെയ്നിങ് ക്യാമ്പ് മട്ടന്നൂരിൽ ആരംഭിച്ചു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയിൽ അധിഷ്‌ഠിതമായി ദേശീയത, സഹിഷ്ണുത, ബഹുമത വിശ്വാസം തുടങ്ങിയ വിഷയങ്ങളിൽ സമീപകാലത്തു ദേശീയതലത്തിൽ സേവാദൾ നടത്തിവരുന്ന സംവാദങ്ങൾ കോൺഗ്രസിനെ സംബന്ധിച്ചു കരുത്താണെന്നും മാർട്ടിൻ ജോർജ് പറഞ്ഞു.

സംസ്‌ഥാന കോൺഗ്രസ് സേവാദൾ പ്രസിഡന്റ് രമേശൻ കരുവാച്ചേരി അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം രാജീവൻ എളയാവൂർ, സി.അഷ്റഫ്, വി.ആർ ഭാസ്കരൻ, വി.വി വിനോദ്, ആർ.ജയകുമാരി, വിവേക് ഹരിദാസ്, സി.വി ഉദയകുമാർ, എം.സി കുഞ്ഞമ്മദ്, സുരേഷ് മാവില, കെ.പ്രശാന്തൻ, ഒ.കെ പ്രസാദ്, വി.മോഹനൻ, എ.കെ ദീപേഷ്, വി.പ്രകാശൻ, കെ.എം ഗിരീഷ്, വി.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ക്യാമ്പ് ഇന്നും നാളെയും തുടരും.

Previous Post Next Post