ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഗാന്ധി അനുസ്മരണം നടത്തി


മയ്യിൽ :- ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 76ാം രക്തസാക്ഷിത്വ വാർഷികദിനത്തിനോടനുബന്ധിച്ച് കോറളായിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.

ബൂത്ത് പ്രസിഡണ്ട് ടി.നാസർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ, ഇ.ഷൺമുഖൻ, കെ.നാരായണൻ , സി.ഇന്ദിര, കെ.ശ്രീജിത്ത്, എ.ജിനേഷ് , മുഹമ്മദ് റസീൻ തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post