കണ്ണൂർ:-സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയ കണ്ണൂര്‍ ജില്ലാ ടീമിന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ജനുവരി ഒമ്പതിന് ഉച്ചക്ക് ശേഷം ജില്ലാ അതിര്‍ത്തിയില്‍ നിന്ന് സ്വര്‍ണ്ണക്കപ്പുമായി വരുന്ന സംഘത്തെ സ്വീകരിക്കും. തുറന്ന വാഹനത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കിയ ശേഷം വൈകിട്ട് അഞ്ചുമണിയോടെ കണ്ണൂര്‍ നഗരത്തില്‍ സമാപിക്കും.