നവകേരള സദസ്സിലെ നിർദേശങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി അവലോകനയോഗം വിളിച്ചു


തിരുവനന്തപുരം : നവകേരള സദസ്സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അവലോകന യോഗങ്ങൾ വിളിച്ചു. നാല് ദിവസങ്ങളിലായി 20 യോഗങ്ങൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് നടത്തിയ നവ കേരള സദസ്സിൽ കാസര്‍കോട് മുതൽ തിരുവനന്തപുരം വരെയുള്ള മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങൾ സംബന്ധിച്ച് അവലോകനം ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. വിവിധ വകുപ്പുകളും സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

Previous Post Next Post