KSRTC ശമ്പള വിതരണം ; രണ്ട് ഗഡുക്കളായി നൽകാം - ഹൈക്കോടതി
തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വിതരണത്തിൽ നിർണായ ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നൽകാമെന്നാണ് ഹൈക്കോടതി ഉത്തരവ്. ആദ്യ ഗഡു പത്താം തീയതിക്ക് മുൻപും, രണ്ടാം ഗഡു ഇരുപതാം തീയതിക്ക് മുൻപും നൽകണം. എല്ലാ മാസവും 10നകം മുഴുവൻ ശമ്പളവും നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് പരിഷ്കരിച്ചു. കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാണ് നടപടി. കെഎസ് ആർടിസിയെ സംബന്ധിച്ച് ആശ്വാസമാകുന്ന ഇടക്കാല ഉത്തരവാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.